ബ്രൗസിങ് എളുപ്പമാക്കും; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ ക്രോം
TECHNOLOGY
ബ്രൗസിംഗ് കൂടുതല്‍ സുഖകരവും ലളിതവും സൗഹൃദവും ആക്കാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. വെബ് ബ്രൗസറിലും ആന്‍ഡ്രോയ്ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലുമാണ് ഏറെ മാറ്റങ്ങള്‍ ഗൂഗിള്‍ കൊണ്ടുവന്നിരിക്കുന്നത്.
ക്രോമിന്റെ രൂപഘടനയിലടക്കം ഈ മാറ്റം പ്രകടമാകും.
ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങി. ഇതോടെ ക്രോമിലെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും മാറ്റമുണ്ടാകും. ഈ പുത്തന്‍ ഫീച്ചറുകളില്‍ പലതും ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ചിലതൊക്കെ വരും ആഴ്ചകളിലെ പ്രാബല്യത്തില്‍ വരൂകയുള്ളു.
തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റ് കണ്ടുപിടിക്കാനായി നിങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനും ഷോര്‍ട്കട്ടുകള്‍ ക്രോം ആപ്പില്‍ ഇനി മുതല്‍ കാണാനാകും. ആന്‍ഡ്രോയ്ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും.
ഐഒഎസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് മറ്റൊരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്കട്ട് സജഷനുകളാണ് വേറൊരു മാറ്റം. കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവയും ക്രോമില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.


Disclaimer: This story is auto-aggregated by a computer program and has not been created or edited by Manojbabu.in.