ഉപഭോക്താക്കളുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്തു; മൈക്രോസോഫ്റ്റിനെ ആക്രമിച്ച് റഷ്യന്‍ ഹാക്കര്‍മാര്‍
TECHNOLOGY
മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി റഷ്യന്‍ ഹാക്കര്‍മാര്‍. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ കൈക്കലാക്കിയെന്നാണ് കമ്ബനി പുറത്തുവിടുന്ന വിവരം.
മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ഹാക്കിങ് ബാധിച്ചത്. റഷ്യന്‍ ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് മൈക്രോസോഫ്റ്റിന്റെ ആരോപണം.
ജനുവരിയിലും സമാനമായ ആക്രമണം നടന്നിരുന്നുവെന്നും കമ്ബനി പറയുന്നു. മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ നിന്നുള്ള രേഖകള്‍ അന്ന് ഹാക്കര്‍മാര്‍ മോഷ്ടിച്ചിരുന്നു. എന്നാല്‍ എത്രപേരെയാണ് ഹാക്കിങ് ബാധിച്ചത് എന്നും എത്ര ഇമെയിലുകള്‍ മോഷ്ടിക്കപ്പെടുവെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.


Disclaimer: This story is auto-aggregated by a computer program and has not been created or edited by Manojbabu.in.